14 ജൂലൈ 2021

മുഴുവന്‍ കടകളും തുറക്കാൻ അനുവദിക്കണം; വ്യാപാരി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തും
(VISION NEWS 14 ജൂലൈ 2021)
മുഴുവന്‍ കടകളും തുറക്കാൻ അനുവദിക്കണം എന്ന ആവശ്യത്തിലുറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നാളെ മുതല്‍ എല്ലാ കടകളും തുറക്കാനാണ് സമിതി തീരുമാനം. ശനിയും ഞായറും മാത്രം അടച്ചിട്ടതുകൊണ്ട് കൊവിഡ് വ്യാപനം കുറഞ്ഞത് അറിയില്ലെന്നും വ്യാപാരികള്‍ പറയുന്നു.


ഇടവേളകളില്ലാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലും വ്യാപാരികള്‍ ഇന്ന് പ്രതിഷേധിക്കാന് തീരുമാനിച്ചിട്ടുണ്ട്. കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് വ്യാപാരി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only