👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ജൂലൈ 2021

ഓണക്കിറ്റിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കും; സപ്ലൈകോ
(VISION NEWS 28 ജൂലൈ 2021)
ഓണക്കിറ്റിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് സപ്ലൈകോ വ്യക്തമാക്കി. എല്ലാ സാധനങ്ങളുടെയും നിലവാരം ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചതായും. വിതരണ കേന്ദ്രങ്ങളിൽ കൂടുതൽ പരിശോധനയ്ക്കു സംവിധാനം ഏർപ്പെടുത്തിയെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.

പായസത്തിന് കൂടുതൽ പേർക്ക് ആവശ്യമുള്ള ഉണക്കലരിയാണു 42 ലക്ഷം കിറ്റുകൾക്കായി വാങ്ങിയത് എന്നും. ബാക്കി മാത്രമാണു സേമിയ വാങ്ങിയത്.

സേമിയ പോലെ പാക്കറ്റിൽ ലഭിക്കുന്ന ഉൽപന്നങ്ങളുടെ ഗുണം ഉറപ്പാക്കാനായി ട്രേഡ് മാർക് നിർബന്ധമാക്കി. പൊതുവിപണിയിൽ പ്രചാരത്തിലുള്ള ‘സേവറിറ്റ്’ ബ്രാൻഡ് സേമിയയാണു വിതരണക്കാരൻ ടെൻഡറിൽ സൂചിപ്പിച്ചിട്ടുള്ളത്.

ഇ–ടെൻഡർ മുഖേനയാണു വിതരണക്കാരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഓണത്തിനു ഗുണം കുറഞ്ഞ പപ്പടം വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടികൾ എടുത്തതായും അധികൃതർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only