14 ജൂലൈ 2021

പു​ൽ​വാ​മ​യി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
(VISION NEWS 14 ജൂലൈ 2021)
ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇന്ന് പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. പു​ല്‍​വാ​മ ന​ഗ​ര​പ്ര​ദേ​ശ​ത്ത് ത​ന്നെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​ഷ്മീ​ർ പൊ​ലീ​സ് ട്വീ​റ്റ് ചെ​യ്തു.

സൈ​ന്യം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only