08 ജൂലൈ 2021

ലഹരി മരുന്നിന് അടിമയാക്കി പീഡനം; പ്രതികള്‍ക്കെതിരെ പോക്‌സോ ബലാത്സംഗ വകുപ്പുകള്‍ ചുമത്തി
(VISION NEWS 08 ജൂലൈ 2021)



 


പാലക്കാട് പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തില്‍ കസ്റ്റഡിയിൽ എടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ സ്വദേശി നൗഫല്‍, മേഴത്തൂര്‍ സ്വദേശി അഭിലാഷ് എന്നിവരുടെ അറസ്റ്റാണ് ചാലിശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ ഇന്നലെ രാത്രിയോടെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. അറസ്റ്റിലായ നൗഫലിനെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരവും, അഭിലാഷിനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മയക്കുമരുന്നിനടിമയാക്കി മകളെ പീഡിപ്പിച്ചതായി അമ്മയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്. 2019ൽ പെൺകുട്ടി പ്ലസ്ടുവിൽ പഠിക്കുമ്പോൾ മുതൽ പ്രതികൾ പീഡിപ്പിച്ച് വരികയാണ്. പ്രതികളിൽ ഒരാൾ വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും പരാതിയിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only