14 ജൂലൈ 2021

സൗജന്യ ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്തി ഗൂഗിള്‍ മീറ്റ്
(VISION NEWS 14 ജൂലൈ 2021)
ഗൂഗിളിന്റെ സേവനമായ ഗൂഗിള്‍ മീറ്റിന് ഇപ്പോള്‍ ചില നിയന്ത്രണങ്ങള്‍ വന്നിരിക്കുകയാണ്. ഗൂഗിള്‍ മീറ്റ് ഇനി പൂര്‍ണ്ണമായും സൗജന്യമായിരിക്കില്ല. 60 മിനിറ്റ് വരെ സൗജന്യമായി ഗൂഗിള്‍ മീറ്റ് ഉപയോഗിക്കാന്‍ സാധിക്കും. മീറ്റ് തുടങ്ങി 55 മിനിറ്റിന് ശേഷം മീറ്റിങ്ങ് അവസാനിക്കാന്‍ പോവുകയാണെന്ന നോട്ടിഫിക്കേഷന്‍ എല്ലാവര്‍ക്കും ലഭിക്കും. ഗ്രൂപ്പ് കോളുകള്‍ക്ക് മാത്രമാണ് ഈ പരിധി നിശ്ചയിച്ചിട്ടുള്ളത്. വീഡിയോ കോളുകള്‍ക്ക് ഈ സമയപരിധി ഇല്ല.

പ്രതിമാസം 7.99 ഡോളര്‍ (ഏകദേശം 740 രൂപ) വിലയുള്ള വര്‍ക്‌സ്‌പേസ് ഇന്റിവീജ്വലിലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ 60 മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാം. പണം അടച്ചുള്ള പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്തതിനു ശേഷം ഒരാള്‍ക്ക് 24 മണിക്കൂര്‍ വരെ കോളുകള്‍ ചെയ്യാനാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only