09 ജൂലൈ 2021

ഡിസം​ബർ അവസാനത്തോടെ എല്ലാ മുതിർന്ന പൗരൻമാർക്കും വാക്​സിൻ നൽകുമെന്ന് കേന്ദ്രം
(VISION NEWS 09 ജൂലൈ 2021)
രാജ്യത്തെ എല്ലാ മുതിർന്ന പൗരൻമാർക്കും ഡിസംബർ അവസാനത്തോടെ കോവിഡ്​ പ്രതിരോധ വാക്​സിൻ നൽകുമെന്ന്​ കേന്ദ്രം. ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്, വരും മാസത്തിൽ വാക്സിൻ വിതരണത്തിൽ വലിയ വർധനയുണ്ടാകുമെന്നും ദേശീയ വിദഗ്​ധ സംഘത്തിന്‍റെ തലവനായ ഡോ. എൻ.കെ. അറോറ പറഞ്ഞു.

വാക്​സിനേഷൻ നിരക്ക്​ ഉയർത്തുന്നതിനായി സംസ്​ഥാനങ്ങൾ വാക്​സിൻ വിതരണ കേന്ദ്രങ്ങൾ വർധിപ്പിക്കണം. വാക്​സിനുകളുടെ ലഭ്യത ക്രമേണ വർധിപ്പിച്ചതായും ഡോ. അറോറ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only