13 ജൂലൈ 2021

വണ്ടിപ്പെരിയാർ പീഡനകേസ്; പ്രതി അർജുനെ റിമാൻഡ് ചെയ്തു
(VISION NEWS 13 ജൂലൈ 2021)
വണ്ടിപ്പെരിയാർ പീഡനക്കേസിലെ പ്രതി അർജുനെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് റിമാൻഡ്. അർജുൻ്റെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റും. 

വണ്ടിപ്പെരിയാറിൽ കൊലപ്പെട്ട ആറ് വയസുകാരിയെ പ്രതി അർജുൻ മൂന്ന് വർഷമായി പീഡീപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു. അശ്ലീല വീഡിയോകൾക്ക് അടിമയായ പ്രതി പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. മൂന്ന് വയസ് മുതൽ അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് പ്രതി അ‍ർജുൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only