19 ജൂലൈ 2021

കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു
(VISION NEWS 19 ജൂലൈ 2021)
ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഉൾപ്പെടെ കൊല്ലപ്പെട്ടത്. നാലുവര്‍ഷം മുമ്പ് ജമ്മു കശ്മീര്‍ പൊലീസില്‍ നിന്ന് പിരിഞ്ഞ് പോയ ആളാണ് ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡർ. സൈന്യവും പൊലീസും സിആര്‍പിഎഫും ചേര്‍ന്ന സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ കൊലപ്പെടുത്തിയത്.രണ്ട് ദിവസം മുമ്പ് സമാനമായ ഒരു ഓപ്പറേഷനില്‍ രണ്ട് പ്രാദേശിക തീവ്രവാദികള്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only