10 ജൂലൈ 2021

വോൾട്ടേജ്ക്ഷാമം ഇല്ലാത്തവൻ ത്രീ ഫേസ് ലൈൻ വലിക്കണം
(VISION NEWS 10 ജൂലൈ 2021)

  കൊടുവള്ളി : സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ വോൾട്ടെജ് ക്ഷാമം പരിഹരിക്കാൻ നിവേദനം നൽകി . കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കാളൻങ്കുന്നത് - വെറോൽ ഭാഗങ്ങളിൽ നൂറോളം കുടുംബങ്ങൾക്ക് കടുത്ത വോൾട്ടേജ് ക്ഷാമം ആണ് നേരിടുന്നത് . വിദ്യാഭ്യാസത്തിന് അടക്കം മൊബൈലുകൾ ഉപയോഗിക്കേണ്ട ഈ സന്ദർഭത്തിൽ മൊബൈൽ ചാർജ് ചെയ്യാൻ പോലും പറ്റാത്ത രീതിയിൽ വോൾട്ടേജ് ക്ഷാമം നേരിടുന്നു . ഈ പ്രദേശങ്ങളിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് ട്രാൻസ്ഫോർമറുകളിൽ നിന്ന് സിംഗിൾ ഫേസ് ലൈനുകൾ മാത്രം വയലിലൂടെയും കൃഷിയിടങ്ങളിലൂടെയും ലൈൻ അവസാനിക്കുന്ന രീതിയിൽ എത്തുന്നത് കൊണ്ട് പലപ്പോഴും കേടുപാടുകൾ സംഭവിക്കുന്നത് സ്ഥിരം പതിവാണ് . ത്രീ ഫേസ് ലൈൻ കാളൻ കുന്നത് - കാവിലുമരം റോഡിലൂടെ ആക്കിയും , ലൈനുകൾ എല്ലാം ഒരു ട്രാൻസ്ഫോമറിൽ നിന്നാകിയും , വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു നൂർ കുടുംബങ്ങൾ ഒപ്പിട്ട നിവേദനം കൊടുവള്ളി അസിസ്റ്റന്റ് എഞ്ചിനീയർ പുഷ്പന് സിൻസിയർ സെക്രട്ടറി കമറുൽ ഹകീം കെ നൽകി . അയ്യൂബ് പറക്കുന്ന് , ബഷീർ പി ടി , രതീഷ് കെ കെ , ഉസ്മാൻ വി എന്നിവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only