25 ജൂലൈ 2021

ക്രൂരത! കോട്ടയത്ത് നായയെ ഓടുന്ന കാറിൽ കെട്ടിവലിച്ചു
(VISION NEWS 25 ജൂലൈ 2021) 
നായയോട് വീണ്ടും ക്രൂരത. കോട്ടയം അയർക്കുന്നത്താണ് നായയെ കാറിൽ കെട്ടിവലിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വാരാന്ത്യലോക്ക് ഡൗൺ ആയതിനാൽ ഞായറാഴ്ച റോഡിൽ ആരും ഉണ്ടാകില്ലെന്ന് കരുതിയാവണം നായയെ കാറിൽ കെട്ടിയിട്ട് വലിക്കാനുള്ള തീരുമാനം. 

എന്നാൽ നായയെ വലിച്ചുകൊണ്ടുപോയ കാറിന്റെ നമ്പറും ഉടമയെയും കണ്ടെത്താനായിട്ടില്ല. അതിനായി പ്രദേശത്തെ മുഴുവൻ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും. കോട്ടയം അയർക്കുന്നത്തെ റോഡിലൂടെ ഞായറാഴ്ച രാവിലെയാണ് നായയെ കാറിൽ കെട്ടിവലിച്ചത്. ചേന്നാമറ്റം വായനശാലയിലെ സിസി ടിവിയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞത്. രാവിലെ പ്രദേശത്തുകൂടി കാറിൽ നായയെ കെട്ടിവലിച്ചതായി നാട്ടുകാരും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ ടോമി ചക്കുപാറയാണ് സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ എടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only