24 ജൂലൈ 2021

സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ
(VISION NEWS 24 ജൂലൈ 2021)
കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇന്ന് വാരാന്ത്യലോക്ക്ഡൗണും കര്‍ശനമായി നടപ്പിലാക്കും. സംസ്ഥാനത്ത് ഇന്നലെ ടിപിആര്‍ 13 ശതമാനം കടന്നിരുന്നു. 11 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലാണെന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഇതില്‍ മലപ്പുറത്താണ് ഏറ്റവുമധികം ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയത്. ജില്ലയില്‍ 20.56 ശതമാനമാണ് ടിപിആര്‍.
എല്ലാ ജില്ലകളിലും കർശനമായി നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only