03 ജൂലൈ 2021

സ്പെയിൻ യൂറോ കപ്പ് സെമിയിൽ; സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ
(VISION NEWS 03 ജൂലൈ 2021)
അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ച് സ്പെയിൻ യൂറോ കപ്പ് സെമിയിൽ. പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചത്. ഷൂട്ടൗട്ടിൽ സ്പെയിന്റെ ജയം 3-1ന്.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്ന നിലയിൽ അവസാനിച്ച കളി പെനാൾട്ടി ഷൂട്ടൗട്ടിൽ 3-1ന് സ്പെയിൻ സ്വന്തമാക്കുക ആയിരുന്നു. പത്തു പേരുമായി 40 മിനുട്ടുകളോളം കളിച്ചാണ് സ്വിറ്റ്സർലാന്റ് കളി പെനാൾട്ടി ഷൂട്ടൗട്ട് വരെ എത്തിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only