24 ജൂലൈ 2021

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: പ്രതിയെ കേരളാ പൊലീസ്​ കസ്​റ്റഡിയിലെടുത്തു
(VISION NEWS 24 ജൂലൈ 2021)




ബംഗളൂരുവില്‍ ഒമ്പതിടത്ത്​​ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ച്‌​ സൈനികനീക്കമടക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസില്‍ ബംഗളൂരു തീവ്രവാദവിരുദ്ധസെല്‍ അറസ്​റ്റു ചെയ്ത മലപ്പുറം സ്വദേശിയെ കേരള പൊലീസ് കസ്​റ്റഡിയില്‍ വാങ്ങി.

മഞ്ചേരി സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയാണ്​ സി-ബ്രാഞ്ച് സംഘം കസ്​റ്റഡിയില്‍ വാങ്ങിയത്​. പ്രൊഡക്​ഷന്‍ വാറന്‍റിന് അപേക്ഷിച്ച കേരള പൊലീസിന്​ പ്രതിയെ കൈമാറാന്‍ ബംഗളൂരു കോടതി അനുമതി നല്‍കുകയായിരുന്നു. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലുള്ള ഇയാളെ കോഴിക്കോ​ട്ടെ ജയിലിലേക്ക്​ മാറ്റിയശേഷം ചോദ്യം ചെയ്യും.

തുടര്‍ന്ന്​ ആവശ്യമെങ്കില്‍ ഇവിടത്തെ കേസില്‍ അറസ്​റ്റ് ​രേഖപ്പെടുത്തും. കോഴിക്കോട്​ നഗരത്തില്‍ സമാന്തര ടെലിഫോണ്‍ എക്​സ്​​ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ച പ്രതികള്‍ക്ക് ഇയാളുമായി ബന്ധം സ്​ഥിരീകരിച്ചതിന്​ പിന്നാലെയാണ്​ കേരള പൊലീസ്​ നടപടി. ​സൈനികനീക്കം ചോര്‍ത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മിലിട്ടറി ഇന്‍റലിജന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ജൂണ്‍ ആദ്യം പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only