30 ജൂലൈ 2021

സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റ് ഇന്ന്
(VISION NEWS 30 ജൂലൈ 2021)
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഐ എൻ എലിലെ പോരും കരിവന്നൂർ ബാങ്ക് തട്ടിപ്പും യോ​ഗത്തിൽ ചർച്ചയാകും. യോജിച്ച് പോകണമെന്ന നിർദ്ദേശം ഐഎൻഎൽ അവഗണിച്ചതിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. 

ഇന്നലെ അബ്ദുൾ വഹാബ് വിഭാഗം എകെജി സെന്‍ററിൽ എത്തിയപ്പോഴും എൽഡിഎഫ് കൺവീനർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റിന് ശേഷമാകും തുടർ നടപടികൾ. കരിവന്നൂർ ബാങ്ക് തട്ടിപ്പിൻ്റെ പശ്ചാത്തലത്തിൽ ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റിയുടെ വിശദാംശങ്ങളും തുടർനടപടികളും യോ​ഗത്തിൽ ചർച്ചയാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only