👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ജൂലൈ 2021

അച്ചാറും ചട്‌ണിയും തയ്യാറാക്കി വില്‍ക്കും ; ലഭിക്കുന്ന പണം കൊവിഡ് രോഗികള്‍ക്ക്
(VISION NEWS 29 ജൂലൈ 2021)
കൊവിഡ് കാലത്ത് വേറിട്ട മാതൃകയാവുകയാണ് ഒരു മുത്തശ്ശി. ഉഷ ഗുപ്ത എന്നാണ് ഇവരുടെ പേര്. 87ആം വയസ്സിലും കൊവിഡ് രോഗികള്‍ക്കായി തന്നാലാവുന്ന സഹായം ചെയ്യുകയാണ് ഈ മുത്തശ്ശി. "പിക്കിള്‍ഡ് വിത്ത് ലൗ" എന്നാണ് മുത്തശ്ശി തുടക്കം കുറിച്ച സംരംഭത്തിന്റെ പേര്. 

അച്ചാറും ചട്‌ണിയും ഉണ്ടാക്കി വില്‍ക്കുകയാണ് ഈ സംരംഭത്തിലൂടെ ഉഷ ഗുപ്ത. ലഭിക്കുന്ന തുക കൊവിഡ് രോഗികളുടെ ചികിത്സയ്ക്കും മറ്റ് സഹായങ്ങള്‍ക്കും ഒക്കെയായി അവര്‍ നല്‍കുന്നു. മനോഹരമായ ഒരു സമ്മാനപ്പൊതി പോലെ അലങ്കരിച്ചാണ് അച്ചാറ് ആവശ്യക്കാര്‍ക്ക് ഉഷ നല്‍കുന്നത്. 

ഉഷ ഗുപ്ത ഇങ്ങനെ ഒരു സംരംഭം ആരംഭിക്കാന്‍ കാരണമായതും കൊവിഡ് തന്നെയാണ്. കാരണം, ഇവരുടെ ഭര്‍ത്താവിനെ കൊവിഡ് കവര്‍ന്നിരുന്നു. ഭര്‍ത്താവിന്റെ മരണം ഉഷ ഗുപ്തയെ തളര്‍ത്തി. കൊവിഡ് രോഗം മൂലം ഓരോരുത്തരും അനുഭവിക്കേണ്ടി വരുന്ന വേദനാജനകമായ അവസ്ഥകള്‍ക്കും ഉഷ ഗുപ്ത സാക്ഷ്യം വഹിച്ചിട്ടുണ്ട്. അങ്ങനെയാണ് കൊവിഡ് രോഗികള്‍ക്ക് ഒരു സഹായം എന്ന രീതിയില്‍ "പിക്കിള്‍ഡ് വിത്ത് ലൗ" സംരംഭത്തിന് തുടക്കം കുറിച്ചത്. ഡല്‍ഹിയാണ് ഉഷ ഗുപ്തയുടെ സ്വദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only