06 ജൂലൈ 2021

കൊച്ചിയിൽ നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ
(VISION NEWS 06 ജൂലൈ 2021)





കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊൻപതുകാരനാണ് മരിച്ചത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാവിക സേനാ പരിസരത്ത് പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവികനെ വെടിയേറ്റ നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only