16 ജൂലൈ 2021

മുഖ്യമന്ത്രിമായുള്ള ചർച്ചയിൽ സന്തുഷ്ടരാണെന്ന് വ്യാപാരികൾ;കടകൾ തുറക്കുന്നതിൽ മുഖ്യമന്ത്രി തീരുമാനം എടുക്കും
(VISION NEWS 16 ജൂലൈ 2021)മുഖ്യമന്ത്രിമായുള്ള ചർച്ചയിൽ സന്തുഷ്ടരെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളത്തെ സമരത്തിൽ നിന്ന് പിൻമാറി എന്നും വ്യാപാരികൾ .വെല്ലുവിളിച്ചതല്ലെന്ന് മുഖ്യമന്ത്രി തുടക്കത്തിലേ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നുവെന്നും വ്യാപാരികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ഓണം വരെ വ്യാപാര സ്ഥാപനങ്ങൾ സു​ഗമമായി പ്രവർത്തിച്ച് പോകണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. ഇക്കാര്യം അനുഭാവപൂർവം പരി​ഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. പെരുന്നാൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വ്യാപാരികൾ പറഞ്ഞു.ശനിയും ഞായറും കടകൾ തുറക്കുന്നതുൾപ്പടെ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നും വ്യാപാരികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only