24 ജൂലൈ 2021

ജമ്മുവിലെ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു
(VISION NEWS 24 ജൂലൈ 2021)
ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കൃഷ്ണ വൈദ്യയാണ് മരണമടഞ്ഞത്. കൃഷ്ണഘാട്ടി സെക്ടറിലായിരുന്നു ഏറ്റുമുട്ടല്‍. സൈനിക തിരച്ചിലിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് ദിവസമായി സുരക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിരുന്നു.

അതേസമയം ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ മരിച്ചു. അവന്തിപോറയിലെ ത്രാലിലാണ് സംഭവം. ലുര്‍ഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only