20 ജൂലൈ 2021

ഗ്രൂപ്പ് കോളുകള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
(VISION NEWS 20 ജൂലൈ 2021)
ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് വോയ്സ് കോളിലോ ഗ്രൂപ്പ് വീഡിയോ കോളിലോ ജോയിന്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്‌. ഗ്രൂപ്പ് കോളുകളില്‍ ജോയിന്‍ ചെയ്യാനായി ആപ്പിന്റെ കോള്‍സ് ടാബിലേക്കാണ് പോകേണ്ടത്. ഇനി നിങ്ങളുടെ കോള്‍ കട്ടായി പോയാലും മറ്റുള്ളവര്‍ ആഡ് ചെയ്യാതെതന്നെ വീണ്ടും നിങ്ങള്‍ക്ക് കോളില്‍ ജോയിന്റ് ചെയ്യാന്‍ സാധിക്കുകയും ചെയ്യും. ഇന്‍ഫോ സ്‌ക്രീനും വാട്‌സ്ആപ്പ് പുതിയതായി പരിചയപ്പെടുത്തിയിട്ടുണ്ട്.

 ഈ സംവിധാനത്തിലൂടെ ഇതുവരെ ജോയിന്‍ ചെയ്യാത്ത കോളുകളില്‍ ഇന്‍വൈറ്റ് ചെയ്ത ഉപയോക്താക്കള്‍ക്കൊപ്പം കോളില്‍ ആരൊക്കെയാണ് ഉള്ളതെന്ന് കാണാന്‍ സഹായിക്കും. എല്ലാ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലും വൈകാതെ തന്നെ പുതിയ അപ്‌ഡേറ്റിലൂടെ കോളുകളില്‍ ജോയിന്‍ ചെയ്യാനുള്ള സംവിധാനം ലഭ്യമാകും. ഗ്രൂപ്പ് കോളുകള്‍ വിളിക്കുന്നത് നേരത്തെക്കാള്‍ എളുപ്പമാക്കാനും ഇത് സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only