👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 ജൂലൈ 2021

പോലീസ് പെട്രോളിംഗ് ശക്തമാക്കണം DYFI
(VISION NEWS 18 ജൂലൈ 2021)

ഓമശ്ശേരി :ഓമശ്ശേരിയിൽ പതിവായി കൊണ്ടിരിക്കുന്ന മോഷണം തടയുന്നതിനാവശ്യമായ രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് DYFI ഓമശ്ശേരി മേഖല കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഓമശ്ശേരിയിലെ ഒരു കടയിൽ നിന്നും 45000 രൂപ മോഷണം പോയിരുന്നു, സമാനനമായ രീതിയിൽ ആഴ്ചകൾക്കു  മുൻപേ താഴെ ഓമശ്ശേരിയിലെ ഒരു കടയിലും മോഷണം നടന്നിരുന്നു കോവിഡ് കാലത്ത് രാത്രികാലങ്ങളിൽ അങ്ങാടികളിൽ ആളില്ലാത്തതും മോഷ്ടക്കൾക്ക് കാര്യങ്ങൾ എളുപ്പുമാകുന്നു. ഓമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പോലീസ് പെട്രോളിംഗ് ശക്തമാക്കി ജനങ്ങൾക്ക് സോര്യജീവിതം ഉറപ്പു വരുത്തണമെന്നും DYFI ഭാരവാഹികൾ ആവശ്യപ്പെട്ടു.
DYFI ഓമശ്ശേരി മേഖല സെക്കട്ടറി മനോജ്‌ kp,
മേഖല പ്രസിഡന്റ്‌ അബ്ദുൽസലാം ഓമശ്ശേരി,
ട്രഷറർ അഡ്വ: മുസാഫർ സൽമാൻ 
ജോയിന്റ് സെക്കട്ടറി നിധീഷ് ഓമശ്ശേരി,
വൈസ് പ്രസിഡന്റ്‌ റഹീസ്
എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only