17 ജൂലൈ 2021

കൊടുവള്ളി KVVES യൂനിറ്റ് ഭാരവാഹികളുടെ ശ്രമങ്ങൾ അഭിനന്ദനാർഹം
(VISION NEWS 17 ജൂലൈ 2021)
കൊടുവള്ളി :-

കൊടുവള്ളിയിലെ വ്യാപാരി സമൂഹം ഈ നേതൃത്വത്തോട് കടപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ ഒന്നര മാസമായി അടഞ് കിടക്കുന്ന കൊടുവള്ളി നഗരസഭയിലെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതല്ലാത്ത കടക്കാരുടെ പ്രത്യേകിച്ച് തുണി കടക്കാരുടെ പ്രയാസവും, കഷ്ടപ്പാടും കണ്ടറിഞ് ഇന്ന് രാവിലെ മുതൽ അതിന്റെ ഭാരവാഹികളായ പി.ടി.എ.ലത്തീഫ് ,ടി.പി.അർഷാദ്, എൻ.പി.ലത്തീഫ്.മേപ്പാല കാദർ എന്നിവർ നടത്തിയ സന്ദർഭോജിതമായ പ്രവർത്തനങ്ങർ തന്നെയാണ് കേരളത്തിലെങ്ങുമുള്ള D കാറ്റഗറിയിലുള്ള പ്രദേശത്തെ കച്ചവടക്കാർക്ക് കടകൾ തിങ്കളാഴ്ചയെങ്കിലും തുറക്കാൻ അനുമതി ലഭിച്ചത് എന്നാണ് എന്റെ വിശ്വാസം ..

ഇന്ന് രാവിലെ തന്നെ നഗരസഭ ചെയർമാൻ എന്ന നിലയിൽ എന്നെ വിളിച്ച് കടകൾ തുറക്കുന്ന വിഷയത്തിൽ എന്ത് ചെയ്യാൻ പറ്റുമെന്ന് ചോദിച്ചപ്പോൾ എനിക്ക് ഒരു പ്രതീക്ഷയും ഈ വിഷയത്തിൽ ഇല്ലായിരുന്നു.
പക്ഷെ അവരുടെ ശുഭാപ്തി വിശ്വാസത്തോടെയുള്ള ശ്രമം ഫലംകണ്ടു. ബഹു: കൊടുവള്ളി MLA Dr. MK മുനീർ, പി.ടി.എ.റഹിം MLA എന്നിവരെ കണ്ട് വിഷയം സർക്കാറിന്റെ മുമ്പിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു.ഈ പ്രവർത്തനങ്ങൾ എന്നെ അറിയിച്ചപ്പോൾ അവധിയായിരുന്ന നഗരസഭാ ഓഫീസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി അടിയന്തരമായി ബഹു: മുഖ്യമന്ത്രിക്ക് കട തുറക്കുന്നത് സംബന്ധമായ നഗരസഭയുടെ അഭ്യർത്ഥനകൂടി അയച്ചു.  മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടിയും തന്നു . താങ്കളുടെ കത്ത് പരിഗണിക്കാനായി ചീഫ് സിക്രട്ടറിക്ക് കൈമാറി എന്ന്....

ഏതായാലും രാവിലേ മുതൽ ഈ വിഷയത്തിനായി ഇറങ്ങിപ്പുറപ്പെട്ട കൊടുവള്ളിയിലേ വ്യാപാരി സംഘടനാ  ( KVVES) ഭാരവാഹികൾക്കും, ഒപ്പം എന്നോട് ഈ വിഷയത്തിൽ നഗരസഭക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ഇടപ്പെടണമെന്ന് ഇന്ന് ഒന്നിലതികം പ്രാവിശ്യം വിളിച്ച് പറഞ്ഞ മുനിസിപ്പൽമുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ.അബ്ദുഹാജിക്കും അഭിവാദ്യൾ...
        
വെള്ളറ അബ്ദു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only