29 ജൂലൈ 2021

LGS റാങ്ക്പട്ടിക നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്; ഉദ്യോ​ഗാർത്ഥികളുടെ പരാതിയിലാണ് നടപടി
(VISION NEWS 29 ജൂലൈ 2021)
LGS റാങ്ക്പട്ടിക നീട്ടാൻ ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. സ്പ്റ്റംബർ 29 വരെ നീട്ടാനാണ് ഉത്തരവ്. ഉദ്യോ​ഗാർത്ഥികളുടെ പരാതിയിലാണ് നടപടി. അടുത്ത ബുധനാഴ്ച വരെയായിരുന്നു പട്ടികയുടെ കാലാവധി. 

ഉദ്യോ​ഗാർഥികൾക്ക് ആശ്വാസമുണ്ടാവുന്ന നടപടിയാണിത്. എന്നാൽ ഇത് പൂർണമായ രീതിയിൽ ഉദ്യോ​ഗാർഥികൾക്ക് ​ഗുണം ചെയ്യുമോ എന്നതും ആശങ്കയുണ്ടാക്കുന്നതാണ്. മൂന്ന് മാസം കൂടി ഇളവ് ലഭിക്കുന്നതിനാൽ കൂടുതൽ പേർക്ക് ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only