27 ജൂലൈ 2021

ഓൺ ലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (OMAK) വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
(VISION NEWS 27 ജൂലൈ 2021)





വൈത്തിരി: ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി രൂപീകരണം വൈത്തിരി വ്യാപാരഭവനിൽ 26/07/2021 ന് നടന്നു. 

ഓരോ പ്രദേശത്തേയും വാർത്തകൾ ആദ്യം ലഭിക്കുക അതാത് പ്രദേശത്തെ പ്രദേശിക മാധ്യമ പ്രവർത്തകർക്കായിരി ക്കുമെന്നും, ഇത്തരം കൂട്ടായ്മയിലൂടെ വാർത്തകൾ വേഗത്തിൽ
പുറം ലോകത്ത് എത്തിക്കാൻ സാധിക്കുമെന്നും, എന്നാൽ തെറ്റായ വാർത്ത പ്രചരിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചർ പറഞ്ഞു .കെ.എൽ 72 ന്യൂസ് റിപ്പോർട്ടർ അൻവർ സാദിഖ് അധ്യക്ഷത വഹിച്ചു.

അസോസിയേഷന്റെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ടീച്ചർ പിണങ്ങോട് ന്യൂസ് റിപ്പോർട്ടർ റഊഫിന് നൽകിനിർവഹിച്ചു.

സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും, വാർത്തകളറിയുന്നതിനായി ജനങ്ങൾ കൂടുതൽ ആശ്രയിയിക്കുകയും ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് രജിസ്ട്രേഷൻ നടപ്പാക്കി മാധ്യമ പ്രവർത്തകർക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ഒമാക് സംസ്ഥാന പ്രസിഡന്റ് സത്താർ പുറായിൽ ആവിശ്യപ്പെട്ടു.സെക്രട്ടറി ഫാസിൽ തിരുവമ്പാടി അസോസിയേഷന്റെ പ്രവർത്തങ്ങൾ വിശദീകരിച്ചു.

രക്ഷാധികാരി അബീഷ് ഓമശ്ശേരി, വർക്കിംഗ്‌ പ്രസിഡന്റ് റഊഫ് എളേറ്റിൽ, ട്രഷറർ ജോൺസൺ ഈങ്ങാപ്പുഴ,എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌ഹർ എളേറ്റിൽ, റമീൽ മാവൂർ, ഷിബു, ജാസിർ. പി. സിജു പടിഞ്ഞാറത്തറ എന്നിവർ പ്രസംഗിച്ചു.


🔰OMAK വയനാട് കമ്മിറ്റിയുടെ ഭാരവാഹികൾ

പ്രസിഡൻ്റ്:
ഷിബു (മീഡിയ വിങ്സ്, എന്റെ വാർത്തകൾ)

സെക്രട്ടറി:
അൻവർ സാദിഖ് ( KL 72 ന്യൂസ്)

ട്രഷറർ:
 സിജു പടിഞ്ഞാറത്തറ (വയനാട് ലൈവ് ന്യൂസ്)

വൈസ് പ്രസിഡൻ്റ്:
നയിം സി. എ (കമ്പളക്കാട് ന്യൂസ്)
ജാസിർ. പി (പിണങ്ങോട് ന്യൂസ്)

ജോയിൻ്റ് സെക്രട്ടറി:
ഡാമിൻ ജോസഫ് (പെരിക്കല്ലൂർ ന്യൂസ്)
ആര്യ ഉണ്ണി (സ്പോട്ട് ന്യൂസ്)

എക്സിക്യൂട്ടീവ് അംഗങ്ങൾ:

റോബിൻ ഇരുട്ടി (ബെലൈൻ ന്യൂസ്)
സൈഫുദ്ദീൻ മാടക്കര (മെട്രോ മലയാളം)
എം.എസ്. ജെയ്‌സൻ ( സ്വന്തം ലേഖകൻ)
സിദ്ധീഖ് പേരിയ( പേരിയ ന്യൂസ്)

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെടാൻ.:
wa.me/+917559969050

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only