22 ജൂലൈ 2021

SSF മലയമ്മ യൂണിറ്റ് സാഹിത്യോത്സവിന് പ്രൗഢ സമാപനം
(VISION NEWS 22 ജൂലൈ 2021)


ഓമശ്ശേരി,മലയമ്മ: എസ് എസ് എഫ് 28th  എഡിഷൻ മലയമ്മ യൂണിറ്റ് സാഹിത്യോത്സവിന് പ്രൗഢമായ സമാപനം. രണ്ട് ദിവസങ്ങളിലായി  ( ശനി, ഞായർ) മലയമ്മ ഇർഷാദുൽ അനാം സുന്നി മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ 30 മത്സരയിനങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി  അറുപതിലധികം വിദ്യാർഥികൾ പരസ്പരം മത്സരിച്ചു . ബ്ലോക്ക്‌ അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഹിദായ, വിഖായ ബ്ലോക്കുകൾ യഥാക്രമം ഒന്ന്, രണ്ട്, സ്ഥാനങ്ങൾ നേടി.മത്സരത്തിലെ വിജയികൾ ആഗസ്റ്റ് 7,8 തീയതികളിൽ നടക്കുന്ന സെക്ടർ സാഹിത്യോത്സവിൽ മത്സരിക്കും. പരിപാടിയുടെ ഉദ്ഘാടനം SSF കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ സ്വഫ്‌വാൻ സഖാഫി നിർവഹിച്ചു.
പരിപാടികൾ മറ്റ് സാഹിത്യോത്സവിൽ നിന്നും വ്യത്യസ്തമായി യൂണിറ്റ് കമ്മറ്റിക്ക് നടത്താൻ സാധിച്ചു.കലാ വിരുന്നിന് ഫിജാസ് വെള്ളിമാട്കുന്ന്, സഹദ് മാത്തുർ, നാസിഫ് ഇരിങ്ങല്ലൂർ തുടങ്ങി പ്രശസ്ത മാദിഹീങ്ങൾ  നേതൃത്വം നൽകി.
എം. ടി ഷിഹാബുദ്ധീൻ അസ്ഹരി, അഡ്വ. അബ്ദുൽ ഹക്കീം. എ. പി എന്നിവർ ആശംസകൾ നേർന്നു.സ്വഫ്‌വാൻ കാമിൽ സഖാഫി, അബ്ദു റഷീദ് അഹ്സനി, സുലൈമാൻ. സി. പി എന്നിവർ സംബന്ധിച്ചു. ഫലപ്രഖ്യാപനം സലാഹുദ്ദീൻ സഖാഫി അവർകൾ നിർവഹിച്ചു. അബുബക്കർ, അബ്ദുൽ മജീദ്,ജുനൈദ്, യൂസുഫ് അലി, ഹംദി മിദ്‌ലാജ്, ഷിബിലി  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only