26 ജൂലൈ 2021

സർഗ്ഗ വസന്തം പെയ്തിറങ്ങിയ SSF വെളിമണ്ണ യൂണിറ്റ് സാഹിത്യോത്സവിന് പരിസമാപ്‌തി
(VISION NEWS 26 ജൂലൈ 2021)


വെളിമണ്ണ: ഇരുതുള്ളി പുഴയുടെ ഓളങ്ങൾക് ധർമ്മ കലയുടെ താളങ്ങൾ സമ്മാനിച്ചു 
രണ്ടു ദിവസങ്ങളിലായി വെളിമണ്ണയിൽഅരങ്ങേറിയ SSF
വെളിമണ്ണ യൂണിറ്റ് സാഹിത്യോത്സവിനു ഇന്നലെ പരി സമാപ്തി.
ഈ കോവിഡിന്റെ ഭീതിയിലും വിദ്യാർത്ഥികളുടെ കലാവാസനകൾ നഷ്ടപ്പെടരുത് എന്ന ഉറച്ച ബോധം ഉള്ളത് കൊണ്ട് തന്നെയാണ് ഏറെ പ്രയാസപ്പെട്ടു കൊണ്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും സാഹിത്യോത്സവ് സംഘടിപ്പിച്ചിട്ടുള്ളത്.
പാലാട്ട്, ചെന്നിമ്മൽ, പൊയിൽ എന്നീ മൂന്ന് ബ്ലോക്കുകൾ തമ്മിൽ മാറ്റുരച്ച വീറും വാശിയും നിറഞ്ഞ മത്സരത്തിൽ പാലാട്ട് ബ്ലോക്ക്‌ കലാ കിരീടം ചൂടി,പൊയിൽ ബ്ലോക്ക്‌ റണ്ണറപ്പായി.

ഇന്നലെ വൈകീട്ട് യൂണിറ്റ് പ്രസിഡന്റ് ത്വാഹാ മുസ്സമ്മിലിന്റെ അധ്യക്ഷതയിൽ നടന്ന സാഹിത്യോത്സവ് സമാപന സമ്മേളനം
വെളിമണ്ണ മഹല്ല്, ഇസ്ലാമിക് സർവീസ് സോസൈറ്റി പ്രസിഡന്റ്
EK മുഹമ്മദ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുഖ്യ അഥിതിയും ആദ്യ കാല പ്രാസ്ഥാനിക പ്രചാരണ വേദികളിലെ വിപ്ലവ ഗാനാലാപകനും കാഥികനുമായ CM കുട്ടി വെളിമണ്ണ സന്ദേശം പ്രഭാഷണം നടത്തി.
SSF പുത്തൂർ സെക്ടർ പ്രസിഡന്റ് ഷാഹിദ് ഫാളിലി കുളത്തക്കര,
QD സെക്രട്ടറി സൈനുദ്ധീൻ സഖാഫി പാലക്കുന്ന്, കലാലയം സെക്രട്ടറി സിറാജുദ്ധീൻ മുസ്ലിയാർ പാലക്കുന്ന്, IT സെക്രട്ടറി ബദറുൽ മുനീർ വെളിമണ്ണ, ട്രഷറർ കൗസർ വെളിമണ്ണ തുടങ്ങിയവർ ആശംസയർപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി മുഹമ്മദ്‌ ശാഫി TK സ്വാഗത്വവും യൂണിറ്റ് മഴവിൽ സെക്രട്ടറി ഉവൈസ് KP നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only