👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

ജി.എസ്.എല്‍.വി.എഫ് - 10 ആഗസ്റ്റ് 12-ന് വിക്ഷേപിക്കും
(VISION NEWS 06 ഓഗസ്റ്റ് 2021)




ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി എഫ് -10 വിക്ഷേപണം ആഗസ്റ്റ് 12ന് പുലര്‍ച്ചെ 5.43ന് ശ്രീഹരിക്കോട്ടയില്‍ നിന്നും നടക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ അഞ്ചിനായിരുന്നു വിക്ഷേപണം ആദ്യ പദ്ധതിയിട്ടത്. എന്നാല്‍, അന്ന് അവസാന നിമിഷം മാറ്റി വയ്ക്കുകയായിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ മൂലം വിക്ഷേപണം പിന്നെയും വൈകി. ഈ വര്‍ഷം മാര്‍ച്ചില്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അതും നടന്നില്ല.

ഇതിനെല്ലാം ശേഷമാണ് പുതിയ വിക്ഷേപണ തീയതി എത്തുന്നത്. അത്യാധുനിക ഭൂ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് – 03 ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിന്നുകൊണ്ട് മുഴുവന്‍ സമയവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കും. ഇതേ ശ്രേണിയിലുള്ള അടുത്ത ഉപഗ്രഹം 2022ല്‍ വിക്ഷേപിക്കുമെന്നാണ് ഐസ്.എസ്.ആര്‍.ഒ പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only