👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 ഓഗസ്റ്റ് 2021

ലോക്കൽ ട്രെയിനുകളുടെ വേഗംകൂടും: ഇനി 110 കിലോമീറ്റർ വേഗത്തിൽ കുതിക്കും
(VISION NEWS 24 ഓഗസ്റ്റ് 2021)





ലോക്കൽ ട്രെയിനുകളുടെ വേഗംകൂട്ടാൻ റെയിൽവെ പദ്ധതി തയ്യാറാക്കുന്നു. കോവിഡ് വ്യാപനം കുറയുന്നമുറക്ക് തീവണ്ടികൾ ഓടിത്തുടങ്ങുമ്പോൾ വേഗംകൂട്ടാനാണ് പദ്ധതി.

നിലവിൽ ലോക്കൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർവരെയാണ്. ഇത് 110 കിലോമീറ്ററായാണ് വർധിപ്പിക്കുന്നത്. എട്ടു കോച്ചുകളുള്ള മെമു ഉപയോഗിച്ച് പരീക്ഷണ ഓട്ടം ഇതിനകം പൂർത്തിയാക്കിയിതായി റെയിൽവെ അധികൃതർ അറിയിച്ചു. 

ഡൽഹി ഡിവിഷനിൽ ഉടനെ കൂടുതൽ വേഗത്തിൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only