👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഓഗസ്റ്റ് 2021

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിന് 11 മെഡലുകൾ
(VISION NEWS 14 ഓഗസ്റ്റ് 2021)
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിന് 11 മെഡലുകൾ. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേടി. എഡിജിപി യോഗേഷ്‌ ഗുപ്‌തയാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായത്.ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, സന്തോഷ് കുമാർ എസ്, സി എം സതീശൻ, എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അര്‍ഹരായത്.

അഗ്നി ശമന സേനാംഗങ്ങൾക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥർ അർഹരായി. സിബിഐയിലെ മലയാളി ഉദ്യോഗസ്ഥൻ മനോജ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായി.രാജസ്ഥാൻ ജോദ്പൂർ ഐജിയും മലയാളിയുമായ ജോസ് മോഹനും രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അര്‍ഹനായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only