👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ഓഗസ്റ്റ് 2021

12 വർഷത്തിന് ശേഷം കുടകിൽ നീല കുറിഞ്ഞി പൂത്തു
(VISION NEWS 28 ഓഗസ്റ്റ് 2021)
കർണാടകയിലെ കുടകിൽ നീലകുറിഞ്ഞി പൂത്തു. 12 വർഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പർപ്പിൾ നിറത്തിൽ പൊതിഞ്ഞിരിക്കുകയാണ് മണ്ഡൽപട്ടി കോട്ടെ ബേട്ട മലനിരകൾ.

സമുദ്രനിരപ്പിൽ നിന്ന് 1300 മുതൽ 2400 വരെ ഉയരത്തിലാണ് കുറിഞ്ഞി പൂക്കുക. 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയരത്തിലാണ് കുറിഞ്ഞി. സംസ്ഥാനത്ത് മാത്രം നീലകുറിഞ്ഞിയുടെ 45 വകഭേതങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ആറ്, ഒൻപത്, പതിനൊന്ന്, പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയിലാണ് നീലകുറിഞ്ഞി പൂക്കുക. മലനിരകളിലെല്ലാം കാപ്പി കൃഷിയായതിനാൽ പ്രദേശത്ത് നീലകുറിഞ്ഞി അപൂർവമാണെന്ന് പ്രദേശവാസികൾ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only