30 ഓഗസ്റ്റ് 2021

നെറ്റ് വർക്ക് ഇല്ലാതെയും കോൾ ചെയ്യാം..! അമ്പരപ്പിക്കാനൊരുങ്ങി ഐഫോൺ 13
(VISION NEWS 30 ഓഗസ്റ്റ് 2021)
ഐഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ തലമുറ ഐഫോൺ 13 അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ. സെപ്റ്റംബറിൽ ഐഫോണിന്റെ എൻട്രിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ വർഷവും പുത്തൻ ഐഫോൺ മോഡലുകൾ അവതരിപ്പിക്കുമ്പോൾ ഒരു സർപ്രൈസ് ആപ്പിൾ കരുതിവയ്ക്കാറുണ്ട്. അഭ്യൂഹങ്ങൾ പ്രകാരം ഐഫോൺ 13ന്റെ സർപ്രൈസ് മിക്കവാറും ലോ-എർത്ത്-ഓർബിറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനായിരിക്കും.

ലോ-എർത്ത്-ഓർബിറ്റ് (ലിയോ) സാറ്റലൈറ്റ് ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥത്തിൽ ഉള്ള ഉപഗ്രഹങ്ങളെ ആശ്രയിക്കുകയും അവയിൽ നിന്നുള്ള ഇന്റർനെറ്റ് ബീം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇത് വഴി ഐഫോൺ 13 ഉപയോക്താക്കൾക്ക് 4ജി അല്ലെങ്കിൽ 5ജി സെല്ലുലാർ കവറേജ് ഇല്ലാത്തപ്പോൾ പോലും ഫോൺ വിളിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും സാധിക്കും.ഇതുവരെ മറ്റൊരു ബ്രാൻഡും ലോ-എർത്ത്-ഓർബിറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ആപ്പിൾ ആയിരിക്കും ലോ-എർത്ത്-ഓർബിറ്റ് കണക്റ്റിവിറ്റി ഉപയോഗിക്കുന്ന ആദ്യ ടെക് ബ്രാൻഡ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only