👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

11 ഓഗസ്റ്റ് 2021

വയറുവേദനയായി എത്തിയ 14കാരി എട്ടുമാസം ഗർഭിണി; അമ്മയുടെ കൂട്ടുകാരിയുടെ മകൻ പിടിയിൽ
(VISION NEWS 11 ഓഗസ്റ്റ് 2021)
14കാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍. തേവയ്ക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് പിടിയിലായത്.ആലുവയ്ക്കടുത്ത് എടത്തലയിലാണ് സംഭവം.വയറുവേദനയ്ക്ക് ചികിത്സിക്കാന്‍ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴാണ് എട്ടു മാസം ഗര്‍ഭിണിയാണെന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്ന് ദീര്‍ഘനാളായി ഇയാള്‍ ദുരുപയോഗം ചെയ്ത് വരികയായിരുന്നു എന്നാണ് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതിയും അമ്മയും കുറച്ചു കാലമായി പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.ചെറിയ വീട് ആയിരുന്നതിനാല്‍ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതും. സ്വന്തം മകനായാണ് യുവാവിനെ കരുതുന്നത് എന്നും ഭാവിയില്‍ ഇരുവരുടെയും വിവാഹം നടത്താമെന്നു ചിന്തിച്ചിരുന്നതായും അമ്മ നല്‍കിയ മൊഴിയില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only