19 ഓഗസ്റ്റ് 2021

രാജ്യത്ത് പ്രവേശന വിലക്ക് തുടരുമെന്ന് ഒമാൻ; 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക്
(VISION NEWS 19 ഓഗസ്റ്റ് 2021)
ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാൻ അറിയിച്ചു. ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നു വരുന്ന ഒമാൻ സ്വദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാക്കി.

ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്കും കുടുംബാംഗങ്ങൾക്കും അനുവദിച്ച ഇളവ് തുടരും. ഇന്ത്യയ്ക്കു പുറമേ യുകെ, സുഡാൻ, ബ്രസീൽ, നൈജീരിയ, ടാൻസനിയ, സിയറ ലിയോൺ, ഇത്യോപ്യ, പാക്കിസ്ഥാൻ, ഇന്തൊനീഷ്യ, ഇറാഖ്, ഇറാൻ, തുനീസിയ, ലിബിയ, അർജന്റീന, കൊളംബിയ, ബംഗ്ലദേശ്, ഫിലിപ്പീൻസ്, തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ളവരുടെയും പ്രവേശന വിലക്ക് തുടരുമെന്നു പരമോന്നത സമിതി വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ 14 ദിവസത്തിനിടെ സന്ദർശനം നടത്തിയവർക്കും പ്രവേശനമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only