👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

ഓഗസ്ത് 15 ന് മുമ്പ് 60 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകാൻ നടപടി
(VISION NEWS 07 ഓഗസ്റ്റ് 2021)
ഓഗസ്ത് 15 ന് മുമ്പ് ജില്ലയിലെ 60 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ നടപടി. മുതിർന്ന പൗരൻമാർക്ക് ആദ്യ ഡോസ് വാക്സിനെങ്കിലും നൽകുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതൽ ഇതിനായുള്ള തീവ്ര യജ്ഞ പരിപാടി ആരംഭിക്കും.

പ്രാദേശികാടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. 60 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ ആശാ വർക്കർമാർ വഴിയാണ് നടത്തുക. രജിസ്ട്രേഷന് വേണ്ടി പ്രദേശത്തെ ആശാവർക്കർമാരെ ബന്ധപ്പെടാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only