👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


12 ഓഗസ്റ്റ് 2021

സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം.
(VISION NEWS 12 ഓഗസ്റ്റ് 2021)


സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണല്‍. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

കണ്ണൂര്‍ ആറളം പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫ് അംഗം മരിച്ചതിനെ തുടർന്നുള്ള തെരഞ്ഞെടുപ്പാണ് നടന്നത്.

മലപ്പുറത്തെ വണ്ടൂർ, ചെറുകാവ് പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. രണ്ടിടത്തും തിരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറത്തെ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് വാര്‍ഡിലും തിരുവന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കും ഉപതിര‍ഞ്ഞെടുപ്പുണ്ടായിരുന്നു. ആറളത്തെ വീര്‍പ്പാട് വാര്‍ഡിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. 92.57 ശതമാനം. ഇവിടെ പോളിങ്ങിനിടെ രണ്ട് ആദിവാസി വോട്ടര്‍മാര്‍ക്ക് മര്‍ദനമേറ്റിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only