👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഓഗസ്റ്റ് 2021

ഹിമാചലിലെ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി; തിരച്ചിൽ ഇന്നും തുടരും
(VISION NEWS 13 ഓഗസ്റ്റ് 2021)

ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16 പേരെ കാണതായെന്നാണ് റിപ്പോർട്ടുകൾ. ഇതു വരെ 14 പേരെ രക്ഷപ്പെടുത്തി.അപകടത്തിൽ പെട്ട ഹിമാചൽ ട്രാൻപോർട്ടിൻ്റെ ബസിൻ്റെ അവശിഷ്ടങ്ങൾ നൂറ് മീറ്ററോളം ചിതറിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയിൽ അകപ്പെട്ട ബസിൻ്റെ ഭാഗങ്ങളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തെരച്ചിൽ തുടരുകയാണ് . മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only