👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഓഗസ്റ്റ് 2021

സി.ബി.എസ്.ഇ ഇംപ്രൂവ്​മെന്‍റ്,​ കംപാര്‍ട്ട്​മെന്‍റ്​​ പരീക്ഷകള്‍ ആഗസ്റ്റ്​ 16 മുതല്‍
(VISION NEWS 03 ഓഗസ്റ്റ് 2021)
സി.ബി.എസ്.ഇ ഇംപ്രൂവ്​മെന്‍റ്,​ കംപാര്‍ട്ട്​മെന്‍റ്​​ പരീക്ഷകള്‍ ആഗസ്റ്റ്​ 16 മുതല്‍ സെപ്റ്റംബര്‍ 15 വരെ നടക്കും. ഇംഗ്ലീഷ് കോര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, ബയോളജി, ഇക്കണോമിക്സ് സോഷ്യോളജി, ഐപി, കമ്പ്യൂട്ടർ സയന്‍സ്, ഗണിതം, ഹിന്ദി, ​ജ്യോഗ്രഫി, സൈക്കോളജി, ഹോം സയന്‍സ്, ഫിസിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിലാണ്​ ഇംപ്രൂവ്​മെന്‍റ്​ പരീക്ഷ.

10, 12 ക്ലാസുകളിലെ പ്രൈവറ്റ്​, പത്രചാര്‍, കമ്പാര്‍ട്ട്മെന്‍റ്​ സെക്കന്‍ഡ്​ ചാന്‍സ്​ എന്നിവര്‍ക്കും പരീക്ഷകള്‍ നടത്തും. ടൈം ടേബിൾ ഉടന്‍ പ്രസിദ്ധീകരിക്കും. കമ്പാര്‍ട്ട്മെന്‍റ്​ വിദ്യാര്‍ഥികള്‍ മാത്രമേ പരീക്ഷാഫീസ് നല്‍കേണ്ടതുള്ളൂവെന്നും സി.ബി.എസ്​.ഇ വിജ്ഞാപനത്തില്‍ അറിയിച്ചു. ചുരുക്കിയ സിലബസില്‍ അനുസരിച്ചായിരിക്കും പരീക്ഷ. മാതൃകാ ചോദ്യപേപ്പറുകള്‍ ബോര്‍ഡ്​ വെബ്സൈറ്റില്‍ ലഭ്യമാണ്​. രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only