👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 ഓഗസ്റ്റ് 2021

ബംഗ്ലാദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് 16 മരണം
(VISION NEWS 04 ഓഗസ്റ്റ് 2021)
ബംഗ്ലാദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. വരന് പരിക്കേറ്റു. വധു വേദിയില്‍ ഇല്ലാത്തതിനാല്‍ രക്ഷപ്പെട്ടു. ബംഗ്ലാദേശിലെ ശിബ്ഗഞ്ചിലാണ് ദാരുണ സംഭവം. ഇടിമിന്നല്‍ ശക്തമായപ്പോള്‍ വധു വിവാഹ വേദിയില്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. മിന്നലില്‍ നിന്ന് രക്ഷനേടാന്‍ സമീപത്തെ ഷെഡില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്.

ബംഗ്ലാദേശില്‍ പലയിടത്തും മഴക്കെടുതി തുടരുകയാണ്. കഴിഞ്ഞ ആഴ്ച കനത്ത മഴയില്‍ ആറ് രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 പേര്‍ മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only