21 ഓഗസ്റ്റ് 2021

സോഷ്യൽ മീഡിയ വ​ഴി പ​രി​ച​യ​പ്പെ​ട്ട 17-കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സംഭവം; യു​വാ​വ് അ​റ​സ്റ്റി​ൽ
(VISION NEWS 21 ഓഗസ്റ്റ് 2021)
സോഷ്യൽ മീഡിയ വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം കൃ​ഷ്ണാ​പു​രം പ​ന്തം പ്ലാ​വി​ൽ വീ​ട്ടി​ൽ മു​നീ​ർ ഇ​ക്ബാ​ൽ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി ര​ണ്ടു​മാ​സം മുൻപാണ് യു​വാ​വ് നവമാധ്യമത്തിലൂടെ പ​രി​ച​യം സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ 15നു ​തൃ​ശൂ​രി​ലെ​ത്തി​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ​യും കൊ​ണ്ടു ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് സം​ഘം സൈ​ബ​ര്‍​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം വി​ട്ട​യ​ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only