👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 ഓഗസ്റ്റ് 2021

18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 75 കിലോ മീറ്റര്‍ മൈലേജ്; വില ഒരുലക്ഷം; ഒല ഇലക്ട്രിക്ക് സ്കൂട്ടർ എത്തി
(VISION NEWS 16 ഓഗസ്റ്റ് 2021)
പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഒല ഇലക്ടിക്ക് സ്‌കൂട്ടര്‍ വിപണിയിലെത്തി. 99,999 രൂപയാണ് വില.എസ് വണ്‍ വാരിയന്റ് മോഡലുള്ള ബേസ് മോഡലിനാണ് ഈ വില. മറ്റൊരു മോഡലായ എസ് വണ്‍ പ്രോയ്ക്ക് 1,29,99 രൂപയാണ് വില. എസ് വണ്‍ ഫുള്‍ ചാര്‍ജ് ആകണമെങ്കില്‍ നാലരമണിക്കൂറാണ് വേണ്ടത്. എസ് വണ്‍ പ്രോ ഫുള്‍ ചാര്‍ജ് ആകാന്‍ വേണ്ടത് ആറര മണിക്കൂറുമാണ്. 18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 ശതമാനം ചാര്‍ജ് കയറുമെന്നും അതില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നുമാണ് ഒല പറയുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ വാഹനം 150 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദംവില്‍പനയ്‌ക്കെത്തുന്നതിന്റെ ഭാഗമായി 400 നഗരങ്ങളിലായി ഒരു ലക്ഷത്തോളം ചാര്‍ജിങ് പോയിന്റുകള്‍ സജ്ജമാക്കുന്ന ഹൈപ്പര്‍ ചാര്‍ജര്‍ നെറ്റ്‌വര്‍ക്കും ഓല ഇലക്ട്രിക് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only