29 ഓഗസ്റ്റ് 2021

ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവ്; മലപ്പുറത്ത് പീഡനക്കേസിൽ ജയിലില്‍ കഴിഞ്ഞ 18 കാരന് ജാമ്യം
(VISION NEWS 29 ഓഗസ്റ്റ് 2021)
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന കേസിൽ 35 ദിവസങ്ങളായി ജയിലിൽ കഴിഞ്ഞ പതിനെട്ടുകാരന് ഒടുവിൽ കോടതി ജാമ്യം അനുവദിച്ചു. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.


മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി ശ്രീനാഥിനേയാണ് പരിശോധനഫലം ലഭിച്ചതിനു പിന്നാലെ പോക്സോ കോടതി വിട്ടയച്ചത്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22നാണ് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലായത്. ശ്രീനാഥിന്‍റെ അപേക്ഷ പ്രകാരം നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.അതേസമയം പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാന്‍ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരും. കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുളളില്‍ ശ്രീനാഥിനെ തിരൂര്‍ സബ് ജയില്‍ നിന്ന് പുറത്തിറക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only