24 ഓഗസ്റ്റ് 2021

കൊവിഡ് 19; രാജ്യത്ത് 25,467 പുതിയ രോഗികൾ, 354 മരണം
(VISION NEWS 24 ഓഗസ്റ്റ് 2021)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 25,467 പേർക്ക്. മരണം 354. പ്രതിദിന കൊവിഡ് കണക്കിൽ പകുതിയും കേരളത്തിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് ഇന്ന് രോഗമുക്തി നേടിയത് 39,486 പേരാണ്. ആകെ രോഗം സ്ഥിരീകരിച്ചവർ 3.24 കോടിയാണ്. രോഗമുക്തി നേടിയവർ 3.17 കോടിയും. രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം മാർച്ചിന് ശേഷം ഏറ്റവും വലിയ രോഗമുക്തി നിരക്ക് ഇന്നാണ്. നിലവിൽ ചികിത്സയിലുള‌ളത് 3,19,551 പേരാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണ്. 13,383 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 90 പേ‌ർ മരണമടഞ്ഞു. ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിൽ തുടരുകയാണ്. 15.63 ശതമാനമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only