👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ഓഗസ്റ്റ് 2021

കൊവിഡ് 19; രാജ്യത്ത് 45,083 പുതിയ രോഗികൾ
(VISION NEWS 29 ഓഗസ്റ്റ് 2021)





രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,68,558 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 460 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 43,78,30 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 35,840 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 97.53% ആണ് രോഗമുക്തി നിരക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only