13 ഓഗസ്റ്റ് 2021

രാജ്യത്ത് കൊവിഡ്-19 വാക്‌സിനേഷൻ 53 കോടി
(VISION NEWS 13 ഓഗസ്റ്റ് 2021)
രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 53 കോടിയോട് അ‌ടുക്കുന്നു. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 60,40,607 സെഷനുകളിലൂടെ ആകെ 52,95,82,956 ഡോസ് വാക്‌സിൻ നൽകിയെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,31,574 ഡോസ് വാക്‌സിനാണ് നൽകിയത്. ഉപയോഗിക്കാത്ത 2.82 കോടിയിലധികം (2,82,57,130) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only