30 ഓഗസ്റ്റ് 2021

കോഴിക്കോട് ജില്ലയിലെ കോവിഡ്-19 രോഗ വ്യാപനം -WIPR പ്രകാരം നിയന്ത്രണങ്ങളും ഇളവുകളും പുതുക്കിയ ഉത്തരവ്.
(VISION NEWS 30 ഓഗസ്റ്റ് 2021)

ജില്ലയിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോവിഡിന്റ. തീവ്രവ്യാപനം
കണ്ടെത്തിയ സാഹചര്യത്തിൽ സൂചന 6 പ്രകാരം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ഉത്തരവായിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനും അതെ സമയം ജനജീവിതം
തടസ്സപ്പെടാതിരിക്കാനും ആവശ്യമായ നിയന്ത്രണങ്ങളാണ് ഈ സ്ഥലങ്ങളിൽ
ഏർപ്പെടുത്തേണ്ടത്.ഇതുസംബന്ധിച്ചു കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാൽ
കൂടുതൽ വിശദമായ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു

വാർഡുകളിലും പഞ്ചായത്തുകളിലും കർശനമായ ബാരിക്കേഡിങ് ചെയ്തിരിക്കേണ്ടതാണ്.
കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണങ്ങളുള്ളവരും ഇവരുമായി സമ്പർക്കമുള്ളവരും
നിർബന്ധമായും ക്വാറന്റൈനിൽ തുടരേണ്ടതാണ് . ഈ വാർഡുകളുടെ/ പഞ്ചായത്തുകളുടെചുറ്റളവിൽ നിന്നും ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാൻ പാടില്ല. ഇക്കാര്യം തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തേണ്ടതാണ് .

1. നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം WIPR അടിസ്ഥാനത്തിൽ ലോക്കഡോൺ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലും, കോർപറേഷൻ- മുൻസിപ്പൽ വാർഡുകളിലും അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല.

2. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളൂ. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ ഉച്ചക്ക് 02 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

3. മെഡിക്കൽ ഷോപ്പുകൾക്ക് സമയപരിധികളില്ലാതെ പ്രവർത്തിക്കാം

4. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ് . പ്രവർത്തന സമയം രാവിലെ 07 മണി മുതൽ രാത്രി 07 മണി വരെ മാത്രം.

5. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉച്ചക്ക് 02 മണി വരെ മാത്രം പ്രവർത്തിക്കാം. തിരക്ക് കൂടുന്നതു നിയന്ത്രിക്കേണ്ടത് മാനേജരുടെ ഉത്തരവാദിത്തമാണ്. സാമൂഹിക അകലം പാലിക്കാതിരിക്കുന്നതു ശിക്ഷാർഹമാണ്.

6. കള്ളു ഷോപ്പുകളിൽ പാർസൽ മാത്രം അനുവദിക്കുന്നതാണ്. സമയം ഉച്ചക്ക് 2 മണി വരെ മാത്രം.

7. അവശ്യ സർവീസുകളിൽ ഉൾപ്പെട്ട പോലീസ് റവന്യൂ, ഫയർ & റെസ്ക്യൂ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എന്നിവ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹാജരായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതാണ്.

8. നിയന്ത്രണങ്ങൾ കാരണം പുറത്തു പോകാൻ കഴിയാത്ത മറ്റു സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരും ഇതേ രീതി ചെയ്യേണ്ടതാണ്.

9. MSME യൂണിറ്റുകൾ നിയന്ത്രണ വിധേയമായി പ്രവർത്തിക്കാവുന്നതാണ്. എന്നാൽ നിയന്ത്രണമുള്ള വാർഡിൽ നിന്നോ പ്രദേശത്തുനിന്നോ ആരും തന്നെ വിലക്ക് ലംഘിച്ചു യാത്ര ചെയ്തു ജോലിക്കു വരൻ പാടില്ല

10. നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വാർഡുകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാവരെയും ഒരാഴ്ചക്കകം കോവിഡ് പരിശോധനക്ക് വിധേയരാക്കേണ്ടതാണ്. ഇത് അതാതു മെഡിക്കൽ ഓഫീസറുടെയും സെക്രട്ടറിയുടെയും ചുമതലയാണ്.

11.അക്ഷയകേന്ദ്രങ്ങളും, ജനസേവന കേന്ദ്രങ്ങളും രാവിലെ 7.00 മണിമുതൽ ഉച്ചയ്ക്
2.00 മണിവരെ അനുവദിക്കുന്നതാണ്

12.നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വാർഡിൽ ഉൾപ്പെട്ടവർ അടിയന്തിര
വൈദ്യസഹായത്തിനും അവശ്യ വസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക്
സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു .

13.നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന തദ്ദേശസ്വയംഭരണ വാർഡുകളിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന
പക്ഷം വാർഡ് RRT കളുടെ സഹായം തേടാവുന്നതാണ് .

14.ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങൾക്കും, നീരീക്ഷണത്തിനും
പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങൾക്ക്
നിരോധനം ബാധകമല്ല .

15.നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ് .

16. നാഷണൽ ഹൈവേ/സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവർ ഈ വാർഡുകളിൽ
ഒരിടത്തും നിർത്താൻ പാടുള്ളതല്ല.

17.നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വാർഡുകളിൽ രാത്രി 7.00 മണി മുതൽ രാവിലെ
5.00 മണിവരെയുള്ള യാത്രകൾ പൂർണമായി നിരോധിച്ചിരിക്കുന്നു . അടിയന്തിര
വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ.മേൽ
പറഞ്ഞിരിക്കുന്ന വാർഡുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപന
ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ് .

18. നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വാർഡുകളിലെ പോലീസ് നിരീക്ഷണം
ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ ജില്ലാപോലീസ് മേധാവികൾ
സ്വീകരിക്കേണ്ടതാണ്. ഇൻസിഡൻറ് കമാൻറർമാർ നോഡൽ ഓഫീസർമാർ
എന്നിവർ മേൽ പറഞ്ഞ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന്
ഉറപ്പുവരുത്തേണ്ടതാണ് .

19. ജില്ലയിൽ 30-08-2021 മുതൽ അടിയന്തിര വൈദ്യ സഹായം, അടുത്തബന്ധുക്കളുടെ
മരണവുമായിബന്ധപ്പെട്ടുള്ള യാത്രകൾ, ചരക്കുനീക്കം ,ദീർഘദൂര യാത്രകൾ,
വിമാനം, കപ്പൽ എന്നിയാത്രകൾക്കുവേണ്ടി തുടങ്ങിയ
ട്രെയിൻ
അടിയന്തിരപ്രാധാന്യമുള്ളതയല്ലാത്ത എല്ലായാത്രകൾക്കും രാത്രി പത്തുമണി മുതൽ
രാവിലെ ആറുമണിവരെ പൂർണ നിരോധനമാണ്

മേൽപറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും
പൗരൻമാരുടെയും ഉത്തരവാദിത്വമാണ്. ഈ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെങ്കിൽ
കോവിഡ് വ്യാപനത്തിന് കാരണമാവും ആയതിനാൽ ഈ നിബന്ധനകളുടെ ലംഘനം
പൊതുജനാരോഗ്യദുരന്തത്തിലേക്ക് വഴി തെളിയിക്കും. നിരോധനങ്ങൾ
ലംഘിക്കപ്പെടുന്നവർക്കെതിരെ IPC-269,188 പ്രകാരമുള്ള നടപടികൾ ജില്ലാപോലീസ്
മേധാവികൾ സ്വീകരിക്കേണ്ടതാണ്. പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും
കണക്കിലെടുത്ത് ഇക്കാര്യത്തിൽ വിട്ടുവീഴ്ചകൾ അനുവദനീയമല്ല . നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനായി ആയത് ബന്ധപ്പെട്ട
SHO യ്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ് . ഇതിനു പുറമെ ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട
കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണം ഉണ്ടാവേണ്ടതുമാണ് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only