30 ഓഗസ്റ്റ് 2021

19 വയസുകാരി വിവാഹം കഴിച്ചത് പതിനേഴുകാരനെ: യുവതി പോക്സോ കേസിൽ അറസ്റ്റില്‍
(VISION NEWS 30 ഓഗസ്റ്റ് 2021)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ച പത്തൊന്‍പതുകാരി അറസ്റ്റില്‍. യുവതി ഒരു പെട്രോള്‍ പമ്പ് ജീവനക്കാരിയാണ്. പൊള്ളാച്ചിയിലാണ് സംഭവം. പെണ്‍കുട്ടിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പേരില്‍ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പതിനേഴുവയസുകാരനെ തട്ടിക്കൊണ്ടുപോയതടക്കം വകുപ്പുകളില്‍ കേസ് എടുത്തതായി പൊള്ളാച്ചി ടൌണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കള്‍ അകന്ന് താമസിക്കുകയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം.


യുവതിയും അയല്‍വക്കത്ത് താമസിക്കുന്ന 17 വയസുകാരനും സുഹൃത്തുക്കളായിരുന്നു. ആഗസ്റ്റ് 26ന് ഇരുവരും പഴനിയില്‍ എത്തി വിവാഹിതരായി. തുടര്‍ന്ന് കൊയമ്പത്തൂരിലേക്കുള്ള യാത്ര മധ്യേ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിന് പിന്നാലെ ആണ്‍കുട്ടിക്ക് വയറുവേദനയുണ്ടായി. പൊള്ളാച്ചിയില്‍ ഒരു ആശുപത്രിയില്‍ പതിനേഴുകാരനെ പ്രവേശിച്ചപ്പോഴാണ് വിവാഹവും, ലൈംഗിക പീഡനവും പുറത്തറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only