👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

18 ഓഗസ്റ്റ് 2021

2 മുതല്‍ 18 വരെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോടെ
(VISION NEWS 18 ഓഗസ്റ്റ് 2021)
കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കെ കുട്ടികള്‍ക്ക് കരുതലൊരുക്കാന്‍ രാജ്യം. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോട് തയ്യാറായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു. നിലവില്‍ 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കൊവാക്‌സിന്റെ 3 -ാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ജനുവരിയിലാണ് രാജ്യത്ത് കോവാക്‌സിന് അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ജനറല്‍ അനുമതി നല്‍കിയത്. നിലവില്‍ കുട്ടികളില്‍ കുത്തിവെയ്പ്പിന് അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്‌സിന്‍ സൈഡസ് കാഡിലയാണ്.സൈഡസ് കാഡിലയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും അനുമതി ലഭിക്കുകയാണെങ്കില്‍ ഇതും കുട്ടികളില്‍ ഉപയോഗിക്കാമെന്ന് പ്രിയ പറഞ്ഞു.

നിലവില്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അനുമതി നല്‍കുന്നതിനോട് ഡബ്ല്യു.എച്ച്.ഒ ആഭിമുഖ്യം കാട്ടുന്നില്ല. വരുമാനം കുറഞ്ഞ ചില രാജ്യങ്ങള്‍ വാക്‌സിനേഷനില്‍ പിന്നിലെത്തുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ ഭാവിയില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉറപ്പായിട്ടും വരുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only