👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

ട്വന്റി 20 ലോകകപ്പ് ഫിക്‌സ്ച്ചറുകള്‍ പ്രഖ്യാപിച്ചു
(VISION NEWS 17 ഓഗസ്റ്റ് 2021)




2021 ടി20 ലോകകപ്പിന്റെ ഫിക്‌സ്ച്ചറുകള്‍ പ്രഖ്യാപിച്ചു. ഒമാനില്‍ ഒക്ടോബര്‍ 17നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ഒമാന്‍ പാപുവ ന്യു ഗിനിയെ നേരിടും. ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഒക്ടോബര്‍ 24ന് ദുബായിയില്‍ നടക്കും. ഒക്ടോബര്‍ 31, നവംബർ 3,5, 8 ദിവസങ്ങളിലാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ.

ആദ്യ റൗണ്ടില്‍ ശ്രീലങ്ക, അയര്‍ലണ്ട്, ഹോളണ്ട്, നമീബിയ എന്നിവര്‍ ഗ്രൂപ്പ് എയിലും ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ്, പാപുവ ന്യു ഗിനി, ഒമാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലുമാണ്. സൂപ്പര്‍ 12-ലെ എ ഗ്രൂപ്പില്‍ ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കൊപ്പം യോഗ്യത റൗണ്ടിലെ രണ്ട് ടീമുകളും ഗ്രൂപ്പ് ബിയില്‍ യോഗ്യത റൗണ്ടിലെ രണ്ട് ടീമുകള്‍ക്കൊപ്പം ഇന്ത്യ, പാകിസ്താന്‍, ന്യൂസിലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവരും ഉള്‍പ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only