👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഓഗസ്റ്റ് 2021

ബലിയിടാന്‍ പോയ വിദ്യാര്‍ഥിക്ക് പിഴ 2000, രസീതിലെ തുക 500; പോലീസുകാരന് സസ്‌പെന്‍ഷന്‍
(VISION NEWS 09 ഓഗസ്റ്റ് 2021)


 


തിരുവനന്തപുരം: ശ്രീകാര്യത്ത് ബലിയിടാന്‍ പോയ വിദ്യാര്‍ഥിക്ക് 2000 രൂപ പിഴയിട്ട് 500 രൂപയുടെ രസീത് നല്‍കിയ പോലീസുകാരനെതിരേ നടപടി. പിഴയീടാക്കിയ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ സി.പി.ഒ അരുണ്‍ ശശിയെ അന്വേഷണ വിധേമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സ്റ്റേഷനിലെ സി.ഐക്കെതിരെ അന്വേഷണത്തിനും സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടു.


അമ്മയ്‌ക്കൊപ്പം വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിനായി പോയ ശ്രീകാര്യം വെഞ്ചാവോട് ശബരി നഗറിലെ നവീനാണ് പോലീസ് 2000 രൂപ പിഴയിട്ട് 500 രൂപയുടെ രസീത് നല്‍കിയത്. സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.


യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയതെന്നും മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്നും നവീന്‍ ഫെയ്സ്ബുക്കില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഇതേതുടര്‍ന്നാണ് നടപടി. 


രസീത് എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പോലീസ് നല്‍കിയിരുന്ന വിശദീകരണം. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്നുമാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only