16 ഓഗസ്റ്റ് 2021

യു.ജി.സി. നെറ്റ് 2021: ഡിസംബര്‍, ജൂണ്‍ സെഷന്‍ പരീക്ഷകള്‍ ഒന്നിച്ച് നടത്താൻ തീരുമാനം
(VISION NEWS 16 ഓഗസ്റ്റ് 2021)





2021 ജൂണിലെ യു.ജി.സി. നെറ്റ് പരീക്ഷയ്ക്ക് ugcnet.nta.nic.in വഴി സെപ്റ്റംബര്‍ അഞ്ചുവരെ അപേക്ഷിക്കാം. ഒക്ടോബര്‍ ആറുമുതല്‍ 11 വരെ ഓണ്‍ലൈനായി പരീക്ഷ നടക്കും. രാവിലെ ഒന്‍പതുമുതല്‍ 12 വരെയും ഉച്ചയ്ക്ക് മൂന്നുമുതല്‍ ആറുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലാകും പരീക്ഷ. കോവിഡ് രോഗവ്യാപനംമൂലം മാറ്റിവെച്ച 2020 ഡിസംബറിലെ പരീക്ഷയും 2021 ജൂണിലെ പരീക്ഷയും ഒന്നിച്ചുനടത്താനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ തീരുമാനം. സെപ്റ്റംബര്‍ ആറുവരെ പരീക്ഷാഫീസടയ്ക്കാം. സെപ്റ്റംബര്‍ ഏഴുമുതല്‍ 12 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. ഡിസംബര്‍ സെഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടും അപേക്ഷാപ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ടാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only