👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

ലോകത്ത് 20.86 കോടി കൊവിഡ് ബാധിതര്‍;24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകള്‍
(VISION NEWS 17 ഓഗസ്റ്റ് 2021)




ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി എണ്‍പത്തിയാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.43.82 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരു കോടി എഴുപത്തിരണ്ട് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷമായി ഉയര്‍ന്നു. 6.38 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only